ദൽഹിയിലെ മുൻസിപ്പൽ കോർപ്പറെഷനിലെ ശുചീകരണ തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ അറിയിപ്പിനെ തുടർന്നാണ് പതിമൂന്നു ദിവസമായി തൊഴിലാളികൾ നടത്തി വന്ന സമരം പിൻ വലിച്ചത്. കിട്ടാനുള്ള ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് ഇവർ സമരം നടത്തിയത്. ഇന്ന് മുതൽ ഇവർ വീണ്ടും ജോലിയിൽ പ്രവേശിച്ചു. മറ്റന്നാൾ വീണ്ടും കേസ് കോടതി പരിഗണനയ്ക്ക് വയ്ക്കുന്നുണ്ട്.
Post Your Comments