Kerala

പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതി

തൃക്കരിപ്പൂര്‍: പ്രവാസിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കെത്തി സി.സി.ടി.വിയില്‍ കുടുങ്ങി അറസ്റ്റിലായ സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് പോലീസ്. സി.പി.എം മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി രാഘവന്‍ പൊതുപ്രവര്‍ത്തകനായി വിലസിയ നാളുകളിലും അഞ്ചോളം വീടുകളില്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പിടിയിലായ രാഘവനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ മോഷണവിവരങ്ങള്‍ പുറത്തുവന്നത്. 2014ല്‍ വീട്‌ കുത്തിത്തുറന്ന്‌ ഇയാള്‍ മോഷണത്തിന്‌ ശ്രമിച്ചിരുന്നു. 2014 മുതല്‍ പിടിയിലാകുന്നതുവരെ നാല്‌ വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയതായും വ്യക്തമായി. ഇതില്‍ ഒരു വീട്ടില്‍നിന്ന്‌ 16 പവന്‍ സ്വര്‍ണവും ഇയാള്‍ കവര്‍ന്നു. മോഷണ വസ്‌തുക്കള്‍ പണയം വയ്‌ക്കുകയാണ്‌ ഇയാളുടെ രീതിയെന്നും പോലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button