Nattuvartha

കളക്ടർ മുന്നിൽ നിന്ന് നയിച്ചു, പുനർജ്ജീവൻ ലഭിച്ചത് 5 കുളങ്ങൾക്ക്.

മൂവാറ്റുപുഴ:വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളും ചില സന്നദ്ധസംഘടനകളും കളക്ടർക്കൊപ്പം ചേർന്നു.ടീഷർട്ടും ബർമൂടയും ഇട്ടു മാലിന്യങ്ങളും പായലും നിറഞ്ഞ കുളത്തിലേക്ക്‌ കളക്ടർ രാജമാണിക്യവും കൂടെ ആവേശത്തോടെ കാത്തു നിന്നവരും നാട്ടുകാരും ഇറങ്ങി.. മണിക്കൂറുകൾക്കകം കുളം വൃത്തിയാക്കി മാലിന്യങ്ങളും പായലും കോരിക്കളഞ്ഞു. കൂട്ടത്തിൽ അവിടുത്തെ പ്രധാന ജലസ്രോതസ്സുകളായ വലിയ 5 ചിറകളും വൃത്തിയാക്കി.

കളക്ടർ രാജമാണിക്യം പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല പകരം മുന്നിൽ നിന്ന് വൃത്തിയാക്കാനും സഹായിച്ചു മാതൃകയാകുകയായിരുന്നു. നമ്മുടെ നാട്ടിലെ ചെറു ജല സ്രോതസ്സുകളും കുളങ്ങളും മത്സരിച്ചു മാലിന്യം തള്ളി ഉപയോഗ ശൂന്യമാക്കുന്ന ഈ കാലത്ത് ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ അനുകരണീയമാണ്.

shortlink

Post Your Comments


Back to top button