ഷാംലി: ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ആകാശത്തേയ്ക്ക് വെടിവെച്ച്.വെടിവെയ്പ്പിനിടെ 9 വയസുകാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പൊലീസ് നോക്കി വില്‍ക്കെയാണ് നിരവധി സമാജ്‌വാദി പ്രവര്‍ത്തകര്‍ അരമണിക്കൂര്‍ നേരം വെടിവെച്ച് വിജയം ആഘോഷിച്ചത്.ഇതിനിടെ അമ്മയ്‌ക്കൊപ്പം റിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന ഹര്‍ഷ് എന്ന കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.നെഞ്ചിന് വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തോക്കുമായി റോഡിലൂടെ നടക്കുകയും വെടിയുതിര്‍ക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സമാജ്‌വാദി പ്രവര്‍ത്തകരുടെ വീഡിയോയും പുറത്തായി.
Post Your Comments