KeralaNews

ബിജു രാധാകൃഷ്ണന്‍ തന്നെക്കുറിച്ച് അങ്ങിനെ പറഞ്ഞിട്ടില്ല : സരിത എസ് നായര്‍

കൊച്ചി : ബിജുരാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ബിജു ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സരിത എസ് നായര്‍. ബിജുരാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്നോ അതില്‍ തനിക്ക് പങ്കുണ്ടെന്നോ ബിജു ഒരിടത്തും പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച ബിജുവിന്റെ മൊഴിയുടെ വീഡിയോ ആര്‍ക്കും പരിശോധിക്കാമെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണന്റെ മൊഴിയുടെ പേരില്‍ തനിക്കെതിരേ കേസെടുക്കും എന്ന വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. രശ്മിയുടെ മരണം കൊലപാതകമാണെന്നല്ല ബിജു പറഞ്ഞത്. രശ്മിയുടെ സ്വാഭാവിക മരണത്തെ കൊലപാതകമാക്കി തന്നെ കുടുക്കിയത് പോലീസും സരിതയും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണെന്നാണ് ബിജു അന്ന് പറഞ്ഞത്.

രശ്മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജു നിരപരാധിയാണ് എന്ന് കാണിച്ചാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. രശ്മിയുടേത് കൊലപാതകമായിരുന്നു എന്ന് പറയാന്‍ തക്ക ബുദ്ധിശൂന്യനല്ല ബിജു. സോളാര്‍ കമ്മീഷന്റെ തെളിവെടുപ്പില്‍ ബിജു ഈ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരെ കുറിച്ച് മാത്രമേ ചോദിച്ചിട്ടുള്ളെന്നും സരിത പറഞ്ഞു.

shortlink

Post Your Comments


Back to top button