തിരുവനന്തപുരം : എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറന്ന് നല്‍കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്ന ശബ്ദരേഖ പുറത്തു വന്നു.
ബിജു രമേശ് വിജിലന്‍സിന് നല്‍കിയതാണ് സി.ഡി. ഇതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാര്‍ കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്‍ ആവശ്യപ്പെട്ടതായും ബിജു രമേശ് പറയുന്നുണ്ട്. നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു പറയുന്നു.
Post Your Comments