Business

എക്‌സ്‌പോയിലെ ‘ഇരുചക്ര’ രാജാക്കന്‍മാര്‍

ഇരുചക്ര വാഹനപ്രേമികളെ എന്നും ആവേശത്തിലാഴ്ത്തുന്ന സൂപ്പര്‍ ബൈക്കുകള്‍ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവണയും ഓട്ടോ എക്‌സ്‌പോയിലെത്തി. 13-ാമത് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ബൈക്കുകള്‍ ഓരോന്നും കാണാനും സെല്‍ഫിയെടുക്കാനും ആളുകളുടെ തിരക്കാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നീ പ്രമുഖ ബ്രാന്റുകള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാതെ പിന്‍മാറിയത് രാജ്യമെമ്പാടുമുള്ള വാഹനപ്രേമികളെ തെല്ല് നിരാശരാക്കിയിരുന്നു. എങ്കിലും ഹോണ്ട, യമഹ, ട്രയംഫ്, ബി എം ഡബ്ലൂ മോട്ടോറാഡ്, യു എം മോട്ടോര്‍ സൈക്കിള്‍സ്, ബെനേലി, ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സ് എന്നിവര്‍ സൂപ്പര്‍ ബൈക്കുകള്‍ അവതരിപ്പിക്കുന്നതില്‍ മത്സരിച്ചതോടെ ആരാധകരുടെ നിരാശ പമ്പ കടന്നു. 2016 ഓട്ടോ എക്‌സ്‌പോയിലെ ബൈക്ക് രാജാക്കന്‍മാരെ ഒന്ന് പരിചയപ്പെടാം.

ഹോണ്ട ആഫ്രിക്ക ട്വിന്‍

honda african twin
സി ബി ആര്‍650-എഫ് നേടിയ വന്‍ വിജയത്തിനു ശേഷം ഹോണ്ട അവതരിപ്പിക്കുന്ന പുതിയ മോഡലാണ് സി ആര്‍ എഫ് 1000എല്‍ ആഫ്രിക്ക ട്വിന്‍, സൂപ്പര്‍ ബൈക്കുകളിലെ മിന്നും താരം. മണലാരണ്യങ്ങളിലും ഹൈവേകളിലും കുതിച്ചുപായുന്ന ഇവന്‍ ലോകത്ത ഏറ്റവും പ്രചാരമുള്ള അഡ്വഞ്ചര്‍ ബൈക്കുകിലൊന്നാണ്. 998 സി സി കോംപാക്റ്റ് ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക്, 8 വാല്‍വ് എഞ്ചിനാണ് സി ആര്‍ എഫ് 1000എല്‍ ആഫ്രിക്ക ട്വിന്‍ ന്റെ കരുത്തിനു പിന്നില്‍. 7500 ആര്‍ പി എമ്മില്‍ 94 ബി എച്ച് പി കരുത്തും 6000 ആര്‍ പി എമ്മില്‍ 98 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ വാഹനം പുറത്തെടുക്കുന്നു. ഈ വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന കരുതുന്ന ഈ ഓഫ്‌റോഡറിന് 12 ലക്ഷം മുതല്‍ 13 ലക്ഷം വരെ വില പ്രതീക്ഷിക്കുന്നു.

യമഹ എം ടി-09

yamaha mt 09

യമഹയുടെ പവലിയനിലെ പ്രധാന ആകര്‍ഷണം ബോളിവുഡ് താരം ജോണ്‍ എബ്രഹാം അവതരിപ്പിച്ച മിഡ് വെയ്റ്റ് സ്ട്രീറ്റ് ഫൈറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്ക് എം ടി-09 ആയിരുന്നു. 847 സി സി 3 സിലിണ്ടര്‍ എഞ്ചിന്‍ 114 ബി എച്ച് പി കരുത്ത് 1000 ആര്‍ പി എമ്മിലും, 87.5 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് 85000 ആര്‍ പി എമ്മിലും പുറത്തെടുക്കും. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന ഈ ബൈക്കിന് 10.2 ലക്ഷം രൂപയാണ് വില.

ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍

Triumph ThruxtonR

പാരമ്പര്യവും സാങ്കേതികതയും ഒരുപോലെ ഒത്തുചേര്‍ന്ന ബോണവില്ല സൂപ്പര്‍ ബൈക്ക് കുടുംബത്തില്‍ നിന്നുള്ള ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. കരുത്തുറ്റ 1200 സി സി പാരലല്‍-2 എഞ്ചിന്‍ 4950 ആര്‍ പി എമ്മില്‍ 122 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് നല്‍കുന്നു. ബ്രെംബോ ഡിസ്‌ക് ബ്രേക്ക്, പൂര്‍ണ്ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെന്‍ഷന്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

ഇന്ത്യന്‍ റോഡ് മാസ്റ്റര്‍

indain road master
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ച റോഡ് മാസ്റ്റര്‍, 1940കളിലെ വിന്റേജ് ക്രൂയിസറെ അനുസ്മരിപ്പിക്കുന്നതാണ്. 1811 സി സി തണ്ടര്‍ സ്‌ട്രോക്ക് വി-ട്വിന്‍ എഞ്ചിന്‍ 139 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉല്‍പാദിപ്പിക്കും. സാഡില്‍ ബാഗുകള്‍, കീലെസ്സ് ഇഗ്നിഷന്‍, റിമോട്ട് ലോക്കിങ്, പാത് ഫൈന്റര്‍ എല്‍ ഇ ഡി ലൈറ്റ്, ലെതര്‍ സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത്, എന്നിവ ഈ വാഹനത്തില്‍ എടുത്തു പറയേണ്ടതാണ്. ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് 35 മുതല്‍ 40 ലക്ഷം വരെ വില പ്രതീക്ഷിക്കുന്നു.

ഹോണ്ട ഗോള്‍ഡ് വിങ്

Honda-Gold-Wing-
ഹോണ്ടയുടെ ടൂറിങ്ങ് വിഭാഗത്തില്‍പ്പെട്ട ഗോള്‍ഡ് വിങ് വാഹന പ്രേമികളെ അമ്പരപ്പിക്കുന്നത് അസാധാരണ വലിപ്പം കൊണ്ടാണ്. 1832 സി സി എഞ്ചിനുള്ള ഈ വാഹനത്തിന് 28 ലക്ഷത്തിനു മുകളിലാണ് വില.

shortlink

Post Your Comments


Back to top button