Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ;പിണറായി ഉണ്ടെങ്കില്‍ വിഎസ് മത്സരിക്കില്ല

തിരുവനന്തപുരം:നിയമസഭാതെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാനില്ല എന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചേക്കും. നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിഎസിനോട് നിര്‍ദേശിക്കാനിരിക്കെ ഈ നിലപാട് പാര്‍ട്ടി നേതൃത്വത്തിന് പ്രതിസന്ധിയാകും.കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കണം എന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.മത്സരിക്കാന്‍ വി.എസിനോട് നിര്‍ദേശിക്കും എന്ന് കേന്ദ്രനേതാക്കള്‍ വ്യക്തമാക്കുന്നു. നിലവിലെ സ്ഥിതി അനുകൂലമാണെങ്കിലും വിജയം ഉറപ്പാക്കാന്‍ വിഎസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന അഭിപ്രായമാണ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്. അതേസമയം വിഎസും പിണറായിയും ഒന്നിച്ച് മത്സര രംഗത്തുണ്ടാകുമോ എന്ന വിഷയത്തില്‍ ആശയകുഴപ്പം തുടരുകയാണ്. രണ്ട് പേരും മത്സരിക്കട്ടെ എന്നാണ് പിബി തീരുമാനമെങ്കില്‍ താന്‍ മാറി നില്‍ക്കാം എന്ന അഭിപ്രായം വിഎസ് കേന്ദ്രനേതാക്കളെ അറിയിച്ചേക്കും. രണ്ട് പേരും മത്സരിച്ചാല്‍ സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആശയകുഴപ്പമുണ്ടാകും.മാത്രമല്ല ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ വിഎസ് നിലപാട് മാറ്റേണ്ടി വരും.അങ്ങിനെയെങ്കില്‍ മാറി നില്‍ക്കാമെന്ന് വിഎസ് യെച്ചൂരിയെ അറിയിക്കുമെന്നാണ് സൂചന.പിണറായിക്കൊപ്പം മത്സരിക്കുന്നതില്‍ മാത്രമാകും വിഎസിന്റെ എതിര്‍പ്പെന്നും കോടിയേരിയാണങ്കില്‍ എതിര്‍ക്കില്ലെന്നുമാണ് സൂചന.കേരളത്തില്‍ ഇക്കുറി വിജയിച്ചേ മതിയാവു എന്നതിനാല്‍ വിഎസിന്റെ ഈ നിലപാട് കേന്ദ്രനേതാക്കള്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. മത്സരിക്കുന്നതിനെ കുറിച്ച് പിണറായി എന്ത് അഭിപ്രായം അറിയിക്കും എന്നറിയാന്‍ തല്‍ക്കാലം കാത്തിരിക്കുകയാണ് പാര്‍ട്ടിനേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button