മുളങ്കുന്നത്തുകാവ് : മദ്യപിച്ച് റോഡില്‍ മാര്‍ഗതടടസം സൃഷ്ടിച്ചവരെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു. .തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലാണ് സംഭവം. വെട്ടുകാട് അടിയവീട്ടില്‍ വേലുവിന്റെ മകന്‍ സതീശാണ് ആക്രമിക്കപ്പെട്ടത്. റോഡില്‍ തടസ്സമായി നിന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് റോഡില്‍ നിന്ന് വഴിയാത്രക്കരെ തടയുന്നത് കണ്ടാണ് സതീശ് ഇടപെട്ടത്. തുടര്‍ന്ന് സതീശനെ ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീശനെ അടിയന്തര ശാസ്‌ത്രക്രീയയ്‌ക്ക് വിധേയനാക്കി.
Post Your Comments