India

ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന നിര്‍ധനരായ തടവുകാരെ വിട്ടയ്ക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : ജാമ്യത്തുക കെട്ടിവെയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന നിര്‍ധനരായ തടവുകാരെ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ആര്‍.കെ അഗര്‍വാളും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇൗ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. തടവുകാരോടുള്ള പെരുമാറ്റം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കവേയാണ് സുപ്രീംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശംനല്‍കിയത്.

ദരിദ്രരായ കുറ്റവാളികള്‍ക്കു സൗജന്യ നിയമസഹായം നല്‍കുന്നതിനു കഴിവുള്ള അഭിഭാഷകരെ നല്‍കണമെന്ന് സംസ്ഥാന നിയമ സഹായ അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. പണമില്ലെന്ന കാരണത്താല്‍ മാത്രം ജയിലിലടയ്ക്കുന്നതിനോട് യോജിപ്പില്ല. 2013 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം രാജ്യത്തെ ജയില്‍പുള്ളികളില്‍ 67.6 ശതമാനവും വിചാരണതടവുകാരാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തടവുകാരെ വിട്ടയക്കാമെന്ന് ഇന്ത്യന്‍ ക്രിമിനല്‍ കുറ്റകൃത്യനിയമത്തില്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജയില്‍പുള്ളികളും എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണ്. അവരും അഭിമാനമുള്ളവരാണെന്നും മാന്യമായ പെരുമാറ്റങ്ങള്‍ അവര്‍അര്‍ഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തടവുകാര്‍ അവരുടെ മൊത്തം തടവുകാലയളവിന്റെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button