ന്യൂഡല്‍ഹി : റയന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ ഒന്നാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍.
ഡല്‍ഹി പൊലീസ് കേസ് വേണ്ടവിധം അന്വേഷിക്കുന്നില്ലെന്നും സിബിഐ അന്വേഷണത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും കൊല്ലപ്പെട്ട ഒന്നാം ക്ലാസുകാരന്‍ ദേവാന്ഷ് കകോറയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് ദേവാന്ഷിനെ സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവാന്ഷിന്റേത് അപകട മരണമല്ലെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് തങ്ങളുടെ മകന്‍ ഇരയായിരുന്നതായും പിതാവ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോകരുതെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി
Post Your Comments