പാറ്റ്‌ന : സഹോദരിമാരെ ഒരു മരത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച് ജില്ലയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇരപത്തിയൊന്നും പത്തൊന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞിരുന്നതിനാല്‍ കൊലപാതകത്തിന്റെ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ സഹോദരനും ഇയാളുടെ ഭാര്യയും ഇവരോട് മോശപ്പെട്ട രീതിയിലാണ് പെരുമാറിയിരുന്നതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments