പത്താന്‍കോട്ട്: പാക്കിസ്ഥാന്‍ ചാരന്‍ ഇര്‍ഷാദിന് മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയതിന് ഒന്നിലധികം പേരെ പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് റിമാന്‍ഡ് ചെയ്തു. പത്താന്‍കോട്ടില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ ജനുവരി 31ന് പത്താന്‍കോട്ടില്‍ വെച്ച് പാക്ക് ചാരന്‍ ഇര്‍ഷാദ് പൊലീസിന്റെ പിടിയിലായത്.ഇയാളില്‍ നിന്ന് സ്ഥലത്തെ തന്ത്രപരമായ സ്ഥലങ്ങളിലെ കെട്ടിടങ്ങളുടേയും സൈനിക ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും ഫോട്ടോകള്‍ പൊലീസ് കണ്ടെടുത്തു.
29 വയസുള്ള പാക്ക് ചാരന് പ്ലസ്ടു വിദ്യഭ്യാസം മാത്രമാണുള്ളത്. മാമൂണ്‍ഘാട്ടില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ കേബിള്‍ വലിക്കുന്ന തൊഴിലാളിയാണ്. പത്താന്‍കോട്ടിലെ വിവരം ചോര്‍ത്താനായി ഇര്‍ഷാദിന് പണം കൊടുത്ത് സഹായിക്കുന്ന ഏജന്‍സിയുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
Post Your Comments