സിയോണ്‍: എതിര്‍പ്പുകളും ഭീഷണികളും കാറ്റില്‍പ്പറത്തി ഉത്തരക്കൊറിയ റോക്കറ്റ് വിക്ഷേപിച്ചു. ഈ മാസം 16നു വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും കിം ജോങ് ഉന്നിന്റെ പിതാവിന്റെ ജന്മദിനമായതിനാല്‍ വിക്ഷേപണം നേരത്തെയാക്കുകയായുരുന്നു. ഉത്തരക്കൊറിയ വിക്ഷേപണത്തിന് അനുമതി തേടി യുഎന്നിനെ സമീപിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് പിന്നില്‍ ബാലസ്റ്റിക്ക് മിസൈല്‍ വിക്ഷേപിക്കുകയാണ് ഉദ്ദേശമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. കടുത്ത രാജ്യാന്തര സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് കൊറിയയുടെ റോക്കറ്റ് വിക്ഷേപണം.
Post Your Comments