മലപ്പുറം : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
മന്ത്രി എ.പി.അനില്‍കുമാര്‍ പുലാമന്തോള്‍ പാലൂരിലുള്ള നിരഞ്ജന്റെ ഭാര്യ ഡോ.കെ.ജി.രാധികയുടെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്. 25 ലക്ഷത്തിന്റെ ചെക്ക് നിരഞ്ജന്റെ ഭാര്യ രാധികയ്ക്കും 25 ലക്ഷത്തിന്റെ മകള്‍ വിസ്മയക്കും നല്‍കിയപ്പോള്‍ കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
രാധികയുടെ പിതാവ് ഗോപാലകൃഷ്ണ പണിക്കര്‍,പാലക്കാട് ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി,ഒറ്റപ്പാലം തഹസില്‍ദാര്‍ പി.പി.ജയരാജന്‍, എന്നിവരും മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.എന്‍എസ്ജിയുടെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘാംഗമായിരുന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളമ്പുലാശേരി സ്വദേശിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് വീരമൃത്യു വരിച്ചത്
Post Your Comments