ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പങ്കെന്ന് ഡോവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കുറ്റസമ്മതം. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയാണെന്നും ഐഎസ്‌ഐ ഇതിനായി പണം നല്‍കിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയതായി എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാളെ മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറസിംഗ് വഴി ഹെഡ്‌ലി മൊഴി നല്‍കാനിരിക്കെയാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. കേസില്‍ താന്‍ മാപ്പു സാക്ഷിയാകാന്‍ തയാറാണെന്ന് ഡിസംബറില്‍ ഹെഡ്‌ലി കോടതിയെ അറിയിച്ചിരുന്നു. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയും അതിന്റെ നേതാവ് സക്കിര്‍ റഹ്മാന്‍ ലഖ്വിയുമാണെന്ന് ഹെഡ്‌ലി വെളിപ്പെടുത്തി. പണം അടക്കമുള്ള എല്ലാ സഹായങ്ങളും ഐഎസ്‌ഐ നല്‍കി. ഐഎസ്‌ഐയുടെ ബ്രിഗേഡിയറാണ് ലഷ്‌കര്‍ നേതാവ് ലഖ്വിയ്ക്ക് സഹായങ്ങള്‍ നല്‍കുന്നത്. തന്നെ നിയന്ത്രിച്ചിരുന്ന ഐഎസ്‌ഐയുടെ മറ്റൊരു ബ്രിഗേഡിയറായിരുന്നു എന്നും ഹെഡ്‌ലി മൊഴി നല്‍കി.
Post Your Comments