India

കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവമായി കാണാതായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന്‍ നവിന്‍ ഖത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. നവിന്‍ ഖത്രിയെ പൊലീസ് അറസ്റ്റു ചെയ്തു. ദില്ലിയിലെ ശക്തി നഗര്‍ ഏരിയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ആര്‍സു സിംഗിനെ കോളജില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നവിന്റെ വീട്ടിലെ വെന്റിലേഷന്റെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 2ന് കോളജിലേക്കു പോയ ആര്‍സു പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ ഫോണ്‍ കോളാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സു നവിനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെയായി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍സു വിഷാദരോഗത്തിന് അടിമയായിരുന്നു.

വിവാഹത്തിന് നവിന്റെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ബന്ധം ഉലയാന്‍ കാരണമായതെന്ന് ആര്‍സുവിന്റെ സഹോദരി പറയുന്നു. നവിന്റെ വിവാഹം ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്നു. ഈ വിവാഹം ആര്‍സു മുടക്കും എന്ന ഭയം കൊണ്ട് നവിനും വീട്ടുകാരും ആര്‍സുവിനെ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button