ചില കുട്ടികളുടെ ഒപ്പം അവരുടെ അമ്മമാരെ കാണുമ്പോൾ ചേച്ചിയാണോ എന്നൊക്കെ ചോദിക്കാൻ തുക്കുകയുള്ളൂ. പലപ്പോഴും ഇത് കുട്ടികൾക്ക് തമാശയ്ക്കോ അസൂയയ്ക്കോ ഒക്കെ ഉള്ള വക ആകാരും ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം കണ്ടു എല്ലാവരും അമ്പരന്നിരിക്കുകയാണ്. ഒരേ പോലെയുള്ള മൂന്നു സ്ത്രീകളുടെ ചിത്രം നൽകിയ ശേഷം ഇതിൽ രണ്ടു പെങ്കുട്ടികളുടെ അമ്മ ആര് എന്നതാണ് ചോദ്യമായി നല്കിയിരിക്കുന്നത്. എന്നാൽ പത്തു വയസ്സുള്ള പെങ്കുട്ടികളുടെ അതെ മുഖ ഭാവമാണ് ഇതിലുള്ള അമ്മയ്ക്കും എന്നതിനാൽ ആരാണ് അമ്മ എന്ന് കണ്ടു പിടിയ്ക്കാൻ ഇത്തിരി ബുദ്ധിമുട്ട് തന്നെ.
സോഷ്യൽ മീഡിയയിൽ നേരത്തെയും ഇത്തരം അമ്പരപ്പിയ്ക്കുന്ന നിസ്സാരമായ വിവാദങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. ഡ്രെസ്സിന്റെ കളർ കണ്ടെത്താനും ഒക്കെ നടക്കാനും സോഷ്യൽ മീഡിയയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നുമില്ല. എന്നാൽ ഇത്തവണയും അതെ പോലെ ഒരു പസിൽ രീതിയിൽ തന്നെയാണ് ഈ ചിത്രവും ആളുകൾ ഏറ്റെടുത്തിരിയ്ക്കുന്നത്. ഒരു കാറിലിരിക്കുന്ന മൂന്നു സ്ത്രീകളിൽ നിന്നാണ് അമ്മയെ കണ്ടെത്തെണ്ടത്. എന്നാൽ ഈ ചിത്രം കണ്ടാൽ ഇവരിൽ അമ്മയാരാനെന്നല്ല, ഇവരെല്ലാം സഹോദരിമാർ തന്നെയാണ് എന്നുറപ്പിയ്ക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
Post Your Comments