ന്യൂഡല്‍ഹി: ബീഫ് കഴിക്കാന്‍ വിദേശികള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. സംസ്ഥാനത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇഷ്ട ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക അനുമതി നല്‍കിയത്. ഭക്ഷണ കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ ശീലങ്ങള്‍ കാണുമെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗോവധത്തിനും ഗോമാംസം വില്‍പനയ്ക്കും പത്തുവര്‍ഷം തടവുശിക്ഷ ഹരിയാന നടപ്പാക്കിയിരുന്നു. അടുത്തിടെ നിക്ഷേപ സമാഹരണത്തിനായി ജപ്പാനില്‍ സന്ദര്‍ശനം നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോട് വ്യവസായങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നു ചില കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു വിദേശികള്‍ സൌകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഖട്ടര്‍ അറിയിച്ചിരുന്നു.
Post Your Comments