India

1.24 ലക്ഷം വിലയിട്ട കൊടുംഭീകരന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മുംബൈ : മുംബൈയില്‍ പോലീസും അധോലോകസംഘവുമായുള്ള ഏറ്റുമുട്ടലിനിടയില്‍ 1.24 ലക്ഷം വിലയിട്ട കൊടുംഭീകരന്‍ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടു. ഗുഡ്ഗാവ് പോലീസിന്റെ കൊടുംകുറ്റവാളി പട്ടികയില്‍ ഇടംപിടിച്ചിരുന്ന സന്ദീപിനെ മുംബൈയിലെ ഹോട്ടലില്‍വച്ചാണ് പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

സന്ദീപും ഇയാളുടെ അനുയായികളും മുംബൈ അന്ധേരിയിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഇയാള്‍ വെടിയുതിര്‍ത്തെങ്കിലും പോലീസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു ദശകങ്ങള്‍ നീണ്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ 40 ല്‍ അധികം കേസുകളാണ് സന്ദീപിനെതിരേ ഗുഡ്ഗാവ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൊലപാതക കേസുകളും ഉള്‍പ്പെടും. വെടിവെയ്പിനിടെ പരുക്കേറ്റ രണ്ട് പോലീസുകാരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button