ന്യൂഡല്‍ഹി: മരുന്ന് നിര്‍മാണ കമ്പനികളില്‍ നിന്നും സമ്മാനങ്ങള്‍ കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. മരുന്നുകമ്പനികളില്‍നിന്നു പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നടക്കമുള്ള നടപടികളാണ് കൌണ്‍സില്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
മാര്‍ഗരേഖ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കു തുടക്കത്തില്‍ ഹ്രസ്വകാലത്തേക്കും ആവര്‍ത്തിച്ചാല്‍ ആജീവനാന്തവും വിലക്കേര്‍പ്പെടുത്താനാണു മെഡിക്കല്‍ കൌണ്‍സിലിന്റെ തീരുമാനം.
Post Your Comments