Kerala

സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്

കളമശേരി : സര്‍ക്കാരിന്റെ വീണ്ടും വിമര്‍ശനുമായി ഡിജിപി ജേക്കബ് തോമസ്. സേനയുടെ ആത്മവീര്യത്തെ തകര്‍ക്കുന്ന നടപടിയാണ് വിജിലന്‍സ് എസ്പി : ആര്‍. സുകേശനെതിരെ എടുത്തിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടു നീതിയാണുള്ളത്. പൊലീസില്‍ ചിലര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണങ്ങളും സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഒരു കേസ് അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കോടതി നിരീക്ഷണത്തിന് വിധേയമായിരിക്കും. അന്വേഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് കോടതിയാണ്. ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button