ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രംഗനാഥ കോളനിയില്‍ ടാക്‌സി ഡ്രൈവറേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരീഷ് (32) ഭാര്യ ജ്യോതി (28) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് നാലു വയസുള്ള ഒരു മകനുണ്ട്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. എന്നാല്‍ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം അയല്‍വാസികള്‍ മനസിലാക്കുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
സാമ്പത്തിക ബാധ്യത മൂലം ദമ്പതികള്‍ ജീവനൊടുക്കിയെന്നാണ് വിവരം. പക്ഷേ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments