India

ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനിന്റെ മാസവാടക ഉയര്‍ത്തി

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്റെ മാസവാടകയില്‍ വന്‍ കുതിപ്പ്.ഉപഭോക്താക്കളുടെ നട്ടെല്ലൊടിക്കും വിധമാണ് നിശ്ചിത വാടകയിലുള്ള വര്‍ദ്ധന. ഇക്കഴിഞ്ഞ നവംബര്‍ മുതലാണ് നഗര-ഗ്രാമീണ മേഖലകളിലുള്ള ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുടെ മാസവാടകയില്‍ വ്യത്യാസം വന്നിട്ടുള്ളത്. ഇതോടെ നഗരപ്രദേശത്തെ കണക്ഷനുകള്‍ക്ക് 195 രൂപയില്‍ നിന്ന് 220 രൂപയായി.ഇതിനു പുറമെ വലവിധ നികുതി കൂടി ചേരുമ്പോള്‍ വാടക നിരക്ക് 250 രൂപയില്‍ അധികമാകും. ഗ്രാമപ്രദേശത്ത് ഇത് 140 ല്‍ നിന്ന് 160 ആയി ഉയര്‍ന്നു. നികുതിയടക്കം 180 ല്‍ലധികമാകും ഉപഭോക്താക്കള്‍ നിരക്ക് നല്‍കേണ്ടി വരിക.

shortlink

Post Your Comments


Back to top button