ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാല് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വധിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരും രണ്ട് പേര്‍ ഇന്ത്യക്കാരുമാണ്.ഇതില്‍ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ 4.40ന് പഞ്ചാബിലെ മെഹന്തിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇവരില്‍ നിന്നും 10 കിലോഗ്രാം ഹെറോയിന്‍ ബി.എസ്.എഫ് പിടിച്ചെടുത്തു. പാകിസ്ഥാനികള്‍ കൊണ്ടു വന്ന മയക്കുമരുന്ന് വാങ്ങാനാണ് ഇന്ത്യക്കാര്‍ എത്തിയതെന്നാണ് നിഗമനം.
സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും ഒരു മോട്ടോര്‍ സൈക്കിളും കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പാകിസ്ഥാനിലേക്ക് മടങ്ങിയതായി സംശയമുണ്ടെന്ന് ബി.എസ്.എഫ് മേധാവി ആര്‍.കെ. ഥാപ്പ മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments