Kerala

ബാര്‍ കോഴയില്‍ ആഭ്യന്തരമന്ത്രി വഞ്ചിച്ചെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം : ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വഞ്ചിച്ചെന്ന് കെ. എം മാണി. ചെന്നിത്തലയ്ക്ക് തിരിച്ചടി നല്‍കാന്‍ കേരള കോണ്‍ഗ്രസ് അവസരം കാത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സാഹര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം വിളിക്കാനുള്ള ആലോചനയുമുണ്ട്.

എസ് പി സുകേശനെതിരായ മുന്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നടപടിയെടുത്തില്ലെന്ന വിവരത്തോടെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ മാണിക്കും കൂട്ടര്‍ക്കും ഇടയില്‍ മുറുമുറുപ്പുണ്ട്. ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു വരുന്നുവെന്നായിരുന്നു ഇതിനോട് മാണി പ്രതികരിച്ചത്. ബാര്‍ കോഴക്കേസിന്റെ നടപടികള്‍ക്കിടെ ഗൂഢാലോചനയുണ്ടെന്ന സംശയം മാണി ഉന്നയിച്ചെങ്കിലും മറിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ അഭിപ്രായമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സുകേശനും ബിജു രമേശും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ പുറത്തായതോടെയാണ് ചെന്നിത്തല വഞ്ചിച്ചെന്ന നിഗമനത്തില്‍ മാണിയും കൂട്ടരും എത്തിയത്. മാണിക്കെതിരെ വി. എസിന്റെ പരാതി കിട്ടിയപ്പോഴെ പെട്ടെന്ന് പരിശോധന തുടങ്ങി. എഫ് ഐ ആര്‍ ഇട്ടില്ലെങ്കില്‍ കോഴ അന്വേഷണം സി ബി ഐയുടെ കൈയിലെത്തുമെന്ന് ധരിപ്പിച്ചു. മാണിയെ കുറ്റക്കാരനാക്കിയപ്പോള്‍ കെ. ബാബുവിനെ കുറ്റവിമുക്തനാക്കാന്‍ ആഭ്യന്തരമന്ത്രി തന്നെ മുന്‍കയ്യെടുത്തു. ഇങ്ങനെ പോകുന്നു കേരള കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തലുകള്‍ . നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യു ഡി എഫില്‍ കടുത്ത അസ്വസ്ഥതയ്ക്ക് വകനല്‍കുന്നതാണ് കേരള കോണ്‍ഗ്രസ്, ചെന്നിത്തല വിരോധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button