Business

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കുമായി ബജാജ്; മൈലേജ് 99.1 കി.മി

ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ സി.ടി-100 ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പായ “സി.ടി-100 ബി” പുറത്തിറക്കി. രാജ്യത്തെ ഏറ്റവും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കെന്ന്‍ കമ്പനി അവകാശപ്പെടുന്ന സി.ടി-100 ബിയുടെ വില ₹ 30,990 (എക്സ്-ഷോറൂം വില, ഡല്‍ഹി) ആണ്. ലിറ്ററിന് 99.1 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ബൈക്ക് രണ്ട് വര്‍ഷ വാറന്റിയോട് കൂടിയാണ് എത്തുന്നത്. സി.ടി-100യുടെഅതേ എന്‍ജിനോട് കൂടിയെത്തുന്ന സി.ടി-100 ബി രൂപഭാവത്തില്‍ അടിമുടി മാറിയിട്ടുണ്ട്.

റൗണ്ട് ഹെഡ് ലാംപ്, വിസ്തൃതി കൂടിയ സീറ്റ്, പൌഡര്‍ കോട്ടഡ് ഗ്രാബ് റെയിലുകള്‍ എന്നിവ സി.ടി-100 ബിയുടെ സവിശേഷതകളാണ്. സി.ടി-100 ബിയുടെ ഫ്ലാറ്റര്‍ സീറ്റ് പഴയ ബജാജ് ബോക്സറിന്റെ സീറ്റിനെ അനുസ്മരിപ്പിക്കും. 99 സിസി എഞ്ചിന്‍ 8.2 പി.എസ് ശക്തി വാഗ്ദാനം ചെയ്യുന്നു. സി.ടി-100 നെക്കാള്‍ 9.6 കി.മി/ലിറ്റര്‍ അധിക മൈലേജാണ് സി.ടി-100 ബിയ്ക്ക് ബജാജ് അവകാശപ്പെടുന്നത്. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ സ്പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ടിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമമായ രണ്ടമത്തെ ബൈക്കാണ് സി.ടി-100 ബി.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങുന്നവരെയാണ് സി.ടി-100 ബിയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ- മോട്ടോര്‍ സൈക്കിള്‍ ബിസിനസ് വൈസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ സി.ടി-100 12 മാസത്തിനിടെ 500,000 പേര്‍ സ്വന്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button