റാഞ്ചി: എണ്‍പതു വര്‍ഷം മുന്‍പ് മരിച്ച പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞനു ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍. ജെ.സി. ബോസിനാണ് 33 വര്‍ഷത്തെ വൈദ്യുതി കുടിശികയായ ഒരുലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വൈദ്യുതി വിതരണ കമ്പനിയായ ജാര്‍ഖണ്ഡ് ബിജിലി വിതരണ്‍ നിഗം ലിമിറ്റഡ് ആണ് നോട്ടീസ് അയച്ചത്. ശാസ്ത്രജ്ഞന്‍ 1937 നവംബര്‍ 23നു മരണമടഞ്ഞിരുന്നു.
ഇദ്ദേഹം സസ്യങ്ങള്‍ക്കു ജീവനുണ്ടെന്നു കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ്.
1970 – 2003 കാലഘട്ടത്തില്‍ ഗിരിധിക് ജെ.സി. ബോസ് മെമ്മോറിയല്‍ ഡിസ്ട്രിക്ട് സയന്‍സ് സെന്ററിനു വൈദ്യുതി നല്‍കിയ ഇനത്തില്‍ 1,01,816 രൂപ കുടിശികയുണ്ടെന്നാണ് കമ്പനിപറയുന്നത്. C
ജെ.സി. ബോസ് സെന്ററിന്റെ വൈദ്യുത, ഫോണ്‍ ചെലവുകളെല്ലാം ബിഹാര്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പേരില്‍ ബിഹാര്‍ സര്‍ക്കാരാണു നല്‍കിയിരുന്നത്. രണ്ടായിരത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചശേഷം ബിഹാര്‍ സര്‍ക്കാര്‍ ബില്ലടച്ചിട്ടില്ല.ഇതാണ് ശാസ്ത്രജ്ഞനു നോട്ടീസ് അയക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്.
Post Your Comments