International

സിക വൈറസുകള്‍ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ബ്രസീലിയ : സിക വൈറസ് ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഗവേഷകരാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ലോക പ്രസിദ്ധമായ ഗവേഷക സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ അദ്ധ്യക്ഷന്‍ പൗലോ ഗ്രാവേലാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. കണ്ടെത്തലുകളില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ റിപ്പോര്‍ട്ടോടെ രോഗബാധിതര്‍ ഉപയോഗിച്ച വസ്തുക്കളും പാത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് ബ്രസീല്‍ ആരോഗ്യവകുപ്പ് കര്‍ശന വിലക്ക് പുറപ്പെടുവിച്ചു. രോഗികളെ സഹായിക്കുന്നവര്‍ കൈകള്‍ നിശ്ചിത ഇടവേളകള്‍ക്ക് ശേഷം തുടര്‍ച്ചയായി കഴുകണമെന്നും നിര്‍ദേശമുണ്ട്.

മുമ്പ് ഈഡിസ് ഈജിപ്തി കൊതുകുകള്‍ മുഖേനയാണ് സിക വൈറസുകള്‍ പടരുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയും രോഗം വളരുമെന്ന് പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button