കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്രമമുറി നടത്തിപ്പ് കരാറിനെടുത്ത വിനു കോശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ റെയില്‍വെ പ്രത്യേക സമിതിയെ നിയമിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയില്‍ വിശ്രമമുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ടിക്കറ്റ് എക്‌സാമിനര്‍ വി.ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. വിനു കോശിക്ക് പുറമെ ചീഫ് വാഗണ്‍ സൂപ്പര്‍വൈസര്‍ പ്രവീണിന് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments