കൊച്ചി : സോളാര്‍ കമ്മിഷനു മുന്‍പാകെ തെളിവുകളോടു കൂടിയ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് പ്രതി ബിജുരാധാകൃഷ്ണന്‍. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമ്മിഷനു മുന്‍പില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്മീഷന്റെ അനുമതിയോടെ സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും. സോളാര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതികളായ ഇരുവരും തമ്മില്‍ തെറ്റിയതോടെ മൊഴികളിലും വല്ലാത്ത വൈരുദ്ധ്യമുണ്ടായി. ഈ സാഹചര്യത്തില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ സരിതയെ വിസ്തരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ബിജു രാധാകൃഷണന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.
സോളാര്‍ തട്ടിപ്പിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച് ശേഷിക്കുന്ന തെളിവെല്ലാം ഇന്ന് ഉച്ചയോടെ കമ്മീഷന് നല്‍കുമെന്നും സരിത ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ സോളര്‍ തട്ടിപ്പു കേസിലെ ലൈംഗികാരോപണങ്ങളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സരിത എസ്. നായര്‍ സോളര്‍ ജുഡീഷ്യല്‍ കമ്മിഷനു കൈമാറിയിരുന്നു.
Post Your Comments