ഡിഗ : വിനോദസഞ്ചാരികള്‍ റോപ്‌വേയില്‍ കുടുങ്ങി. പശ്ചിമ ബംഗാളിലാണ് സംഭവം. മുപ്പത്തഞ്ച് വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികളെ അത്ഭുതകരമായി രക്ഷപെടുത്തി.
യാത്രയുടെ പകുതിയിലെത്തിയപ്പോള്‍ യന്ത്രം തകരാറിലാകുകയായിരുന്നു. ഇതോടെ ഭീതിയിലായ യാത്രക്കാര്‍ നിലവിളിച്ചു ബഹളംവച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാനായി.
ഒരു മാസം മുമ്പാണ് ഡിഗയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്‌വേ സര്‍വീസ് ആരംഭിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു റോപ്‌വേ ഉദ്ഘാടനം ചെയ്തത്.
Post Your Comments