കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ പ്രതിപക്ഷം കാത്തിരിക്കണം എന്നും ആന്റണി കൊച്ചിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി
ഡസണ്‍ കണക്കിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ആന്റണി പറഞ്ഞു. അതേസമയം കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടു. വികസന കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതു പോലൊരു വികസനം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചു.
കേരളത്തില്‍ യുഡിഎഫിന്റെ ഭരണത്തിന്റെ അയല്‍പക്കത്ത് വരാന്‍ പോലും ബിജെപിക്ക് കഴിയില്ലെന്നും എല്ലാം കൂടി നോക്കി ജനങ്ങള്‍ യുഡിഎഫ് തന്നെ തുടര്‍ന്ന് ഭരിച്ചാല്‍ മതിയെന്ന് തീരുമാനിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു.
Post Your Comments