ജിദ്ദ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് മക്കയില്‍ വിവാഹിതനായി. ജിദ്ദയില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദി കുടുംബത്തില്‍ നിന്നുള്ള സഫ ബെയ്ഗാണ് വധു. കുടുംബാംഗങ്ങള്‍ മാത്രമാണ് നിക്കാഹില്‍ പങ്കെടുത്തത്. നിക്കാഹിന് ശേഷം ജിദ്ദയില്‍ ഇന്നലെ വിവാഹസത്കാരവും ഒരുക്കിയിരുന്നു.
വിവാഹത്തിനായി സഹോദരന്‍ യൂസഫ് പത്താന്‍ അടക്കമുള്ള കുടുംബം നേരത്തെ സൗദിയിലത്തെിയിരുന്നു. ജിദ്ദയിലെ പ്രമുഖ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്ന മിര്‍സ ഫാറൂഖ് ബെയ്ഗിന്‍ന്റെ മകളാണ് സഫ.
Post Your Comments