Kerala

പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു

അടിമാലി : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നവ കേരള മാര്‍ച്ചില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു. ഇന്നലെ അടിമാലിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെങ്കൊടി പ്രളയം ടൗണില്‍ സൃഷ്ടിച്ച് പ്രൗഢി ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും 4000ത്തില്‍പരം പേരെ മാത്രമാണ് എത്തിക്കുവാന്‍ കഴിഞ്ഞത്. പ്രകടനങ്ങള്‍ക്കൊപ്പം വേദിയില്‍ പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിയുകയായിരുന്നു. പിണറായിയുടെ സ്വീകരണച്ചടങ്ങ് നടക്കുമ്പോള്‍ കസേരകള്‍ ശൂന്യമായിരുന്നു.

ദേവികുളം നിയോജകമണ്ഡലം പൂര്‍ണ്ണമായും ഉടുമ്പന്‍ചോല നിയോജക മണ്ഡലം ഭാഗീകമായും തിരിച്ചുള്ള പ്രദേശങ്ങളില്‍ നിന്ന് 10000 പേരെയും പങ്കെടുപ്പിക്കാനായിരുന്നു നേതൃത്വം പരിശ്രമിച്ചത്. കാര്‍ഷിക മേഖലയില്‍ നിന്നും പ്രവര്‍ത്തകര്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തോട്ടം മേഖലയില്‍ നിന്നും തൊഴിലാളികളെ ഇറക്കുകയായിരുന്നു. നെടുങ്കണ്ടത്ത് പിറണായിയെ വരവേല്‍ക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ തൊഴിലാളികളെ ഇറക്കുകയായിരുന്നു. ബസിനാണ് തൊഴിലാളികളെ എത്തിച്ചത്.

shortlink

Post Your Comments


Back to top button