Kerala

കുഞ്ഞു മകളുടെ മുഖം ഒരുനോക്കു കാണാതെ സുധീഷ്‌ യാത്രയായി..

സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച കൊല്ലം സ്വദേശി സുധീഷിനു ആദരാഞ്ജലികൾ

ന്യൂഡല്‍ഹി; കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ് സിയാച്ചിനിലെ ഹിമപാതത്തിൽ പെട്ട് മരിക്കുമ്പോൾ ഒരു മോഹം ബാക്കിയാക്കിയാണ് പോകുന്നത്.തന്റെ മകൾ മീനാക്ഷിയുടെ മുഖം ഒരുനോക്കു കാണാതെയാണ് സുധീഷ്‌ ഈ ലോകം വിട്ടു പോയത്.

ബുധനാഴ്ചയാണ് സൈനികര്‍ നിന്നിരുന്നിടത്തേക്ക് മഞ്ഞുപാളി വീണ് പത്തുപേരും അതിനടിയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തില്‍ ആരേയും കണ്ടെത്താനാവാഞ്ഞതിനാല്‍ എല്ലാവരും മരിച്ചതായി വ്യാഴാഴ്ച സൈന്യം പ്രഖ്യാപിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്.

ഒരു നാടിനെ മുഴുവൻ ദുഖത്തിലാക്കിയാണ് സുധീഷ്‌ യാത്രയായത്. നാലുമാസം പ്രായമുള്ള മകളെ കാണാൻ ആദ്യമായി നാട്ടിലെത്താൻ നാളുകളെണ്ണി കഴിയുകയായിരുന്നു സുധീഷും ഭാര്യ ശാലുവും. അടുത്ത മാസമാണ് സുധീഷ്‌ നാട്ടിലെത്താനിരുന്നത് . കഴിഞ്ഞ വര്ഷം ജൂലൈയിലാണ് സുധീഷ്‌ അവധിക്കു വന്നിട്ട് പോയത്. സുധീഷിന്റെ സഹോദരനും ജമ്മു കാശ്മീരിൽ സൈനീക സേവനത്തിൽ ആണ്.

ഭൂമി തുളച്ചുകയറാന്‍ശേഷിയുള്ള റഡാറുകളുടെ സഹായത്തോടെ മഞ്ഞിനടിയില്‍ എവിടെയാണ് മൃതദേഹങ്ങളെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്ററുകളുപയോഗിച്ചാണ് സമുദ്രനിരപ്പില്‍നിന്ന് 19,600 അടി ഉയരത്തിലുള്ള ദുരന്തസ്ഥലത്ത് റഡാറുകള്‍ എത്തിച്ചത്.ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനികത്താവളമാണ് സിയാച്ചിനിലേത്. സമുദ്രനിരപ്പില്‍നിന്ന് ശരാശരി 20,000 അടിയാണ് ഉയരം.

shortlink

Post Your Comments


Back to top button