മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും അനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നടപടിക്കൊരുങ്ങുന്നു.
മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികങ്ങളും വിദേശയാത്രകളടക്കമുള്ള ആനുകൂല്യങ്ങളും പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച പുതിയ മാര്‍ഗരേഖ മെഡിക്കല്‍ കൗണ്‍സില്‍ ഉടന്‍ പുറപ്പെടുവിക്കും.
ഡോക്ടര്‍മാര്‍ കൈപറ്റുന്ന പാരിതോഷികങ്ങളുടെ തോത് അനുസരിച്ച് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പേര് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍ക്കൊള്ളിച്ചാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.
Post Your Comments