മനില: െൈവെദ്യശാസ്ത്രം മരിച്ചുവെന്നു വിധിയെഴുതിയ മൂന്നുവയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ പുനര്‍ജനിച്ചു. ഫിലിപ്പിയന്‍സില്‍ ആണ് സംഭവം. മരിച്ചകുട്ടിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിമരിച്ചതായി സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി മൃതദേഹം ശവപ്പെട്ടിയിലാക്കി കുഴിച്ചിടാന്‍ ഒരുങ്ങവെ ശവപ്പെട്ടി തുറന്ന ബന്ധുക്കളിലൊരാള്‍ കുട്ടിയുടെ തല അനങ്ങുന്നതായി കണ്ടെത്തുകയായിരുന്നു.
ഇതിനിടയില്‍ ഈ ദൃശ്യങ്ങള്‍ ബന്ധുക്കളിലാരോ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ ഇട്ടതോടെ ദൃശ്യങ്ങള്‍ വൈറലായി.
Leave a Comment