കൊച്ചി: സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടെന്ന് സരിത എസ് നായര്‍. ഇ പി ജയരാജന്റെ പേരു പറഞ്ഞ് പ്രശാന്ത് എന്നൊരാള്‍ തന്നെ സമീപിച്ചിരുന്നുവെന്നും കേസില്‍ അറിയുന്നതെല്ലാം പറഞ്ഞാല്‍ പത്ത് കോടി നല്‍കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തതായും സരിത വെളിപ്പെടുത്തി. ഇയാള്‍ ഏത് പാര്‍ട്ടിക്കാരന്‍ ആണെന്ന് തനിക്ക് അറിയില്ലെന്നും സി.പി.എം ആണെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടാണെന്നും സരിത പറഞ്ഞു. 2013 ജൂലൈയ്ക്ക് ശേഷം പറഞ്ഞതെല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശനുസരണമാണെന്നും സരിത വെളിപ്പെടുത്തി.
Post Your Comments