Kerala

കമ്പിപ്പാരയുമായി പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ സി.പി.എം നേതാവ് അറസ്റ്റില്‍

തൃക്കരിപ്പൂര്‍ : പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി വയലോടിയിലെ സി. രാഘവനെ(50)യാണ് നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ എം.കെ യൂനുസിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം നടത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയുടെ ചിത്രം ലഭിച്ചത്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കവര്‍ച്ചാ ശ്രമക്കേസില്‍ ഉള്‍പെട്ട വിവരം പുറത്തുവന്നതോടെ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ജില്ലാ സെക്രട്ടറി പുറത്താക്കിയിരുന്നു. ദൃശ്യങ്ങള്‍ യൂനുസിന്റെ ബന്ധുക്കള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

shortlink

Post Your Comments


Back to top button