കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ തലൈവി ജയലളിതയുടെ ബ്രാന്‍ഡിംഗ് പരിപാടികള്‍ സര്‍വ്വ സാധാരണമാണ്. നിരവധി നയപ്രഖ്യാപനങ്ങള്‍ നടത്തുകയും നടത്തുന്ന പദ്ധതികളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറ്റവും മുന്‍പില്‍ തന്റെ പടം പതിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ ഏറ്റവും പുതിയത് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു.
ജയലളിതയുടെ 68 ാംമത് ജന്മദിനത്തോട് അനുബന്ധിച്ച എഡിഎംകെ നടത്തിയ സമൂഹവിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഫെബ്രുവരി 28 നുള്ള 68 ാം ജന്മദിനാഘോഷത്തിന്റെ മുന്നോടിയായി 68 ജോഡികളുടെ വിവാഹ ചടങ്ങാണ് നടത്തിയത്. ഇതില്‍ രസകരമായ കാഴ്ച ജയയുടെ ചിത്രമുള്ള തൊപ്പി തലയില്‍ ചാര്‍ത്തിയാണ് എല്ലാ ദമ്പതിമാരും ചടങ്ങില്‍ പങ്കെടുക്കുന്നത് എന്നാണ്.
സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും സമൂഹവിവാദത്തിലെ മുതലെടുപ്പ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ വിമര്‍ശിച്ചും ആനുകൂലിച്ചു കമന്റുകള്‍ നിറയുകയാണ്. ഇത്തരം നാണംകെട്ട പരിപാടിക്ക് നില്‍ക്കരുത് എന്നാണ് വിമര്‍ശിക്കുന്നവരുടെ പക്ഷം. ഇതിനെതിരെ അമ്മ അനുകൂലികള്‍ ശക്തമായി രംഗത്തുണ്ട്. തമിഴ്‌നാടിലെ വെള്ളപ്പൊക്ക ദുരന്തസമയത്ത് ദുരിതാശ്വാസ വസ്തുകളില്‍ ജയലളിതയുടെ ചിത്രം പതിപ്പിച്ചത് വിവാദമായിരുന്നു.
Post Your Comments