Kerala

നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം ; സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന് വി.എസ്

തിരുവനന്തപുരം : പതിമൂന്നാം കേരള നിയമസഭയുടെ അവസാനസമ്മേളനത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിഷേധിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്‍മാരെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

ഗവര്‍ണറോട് ബഹുമാനക്കുറവില്ലെന്നും ഭരണപക്ഷത്തിനെതിരായ പ്രതിഷേധമാണിതെന്നും വിഎസ് പറഞ്ഞു. ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വീരന്മാരായ ഉമ്മന്‍ചാണ്ടി, കെ ബാബു, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെ വച്ച് ഭരണം മുന്നോട്ട് പോകില്ല. ഗവര്‍ണറോട് ബഹുമാനക്കുറവില്ലെന്നും ഭരണപക്ഷത്തിനെതിരായ പ്രതിഷേധമാണിതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷം നിശബ്ദരാവണമെന്നും അല്ലാത്ത പക്ഷം പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button