ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എട്ടു നിലകെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഇരുപതുകാരി പെണ്‍കുട്ടി മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കവിതയാണ് ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയെ ദീന്‍ദയാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഒന്നര വര്‍ഷം മുമ്പ് അമ്മയും സഹോദരിയേയും കവിതയ്ക്കു നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് മാനസിക പിരിമുറുക്കത്തിലായിരുന്നു കവിതയെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ഡി.സി.പി പ്രസാദ് മുഖര്‍ജി അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കവിതയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് ഡി.സി.പി പറഞ്ഞു.
Post Your Comments