കൊച്ചി : സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. ഇന്നലെ നടത്താനിരുന്ന വിസ്താരം ജസ്റ്റിസ് പരിപൂര്‍ണന്റെ മരണത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ ഇന്ന് മുതല്‍ ക്രോസ് വിസ്താരം ആരംഭിക്കും.
മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കുമെതിരെ ആരോപണം ഉന്നയിച്ച സരിത പിസി വിഷ്ണുനാഥിനും ബെന്നി ബഹന്നാനും സംഭാവന നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. സോളാര്‍കേസിലെ കോണ്‍ഗ്രസ് ബന്ധംവെളിവാക്കുന്ന ശബ്ദരേഖകളും സരിത കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയും മലയില്‍ ശ്രീധരന്‍ നായരും തമ്മിലുള്ള കൂടിക്കാഴ്ച തെളിയിക്കുന്നതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് സരിത അവകാശപ്പെട്ടിരുന്നു. ഇത് ഇന്ന് ഹാജരാക്കുമെന്നാണ് സൂചന.
കമ്മീഷന്റെയും കമ്മീഷന്‍ അഭിഭാഷകരുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ ഇന്ന് മുതല്‍ ക്രോസ് വിസ്താരം ആരംഭിക്കും. സോളാര്‍ തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും സരിതയെ വിസ്തരിക്കാന്‍ അനുമതി നല്‍കിയെങ്കിലും വിസ്താര തീയതിയില്‍ ഇന്നാവും തീരുമാനമുണ്ടാകുക.
Post Your Comments