കൊല്ലം : റെയില്‍വേ പാളത്തില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സംഘത്തിനെ ട്രെയിന്‍ തട്ടി. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മധുര പാസഞ്ചര്‍ ട്രെയിന്‍ ട്രാക്കിലൂടെ വരുമ്പോഴായിരുന്നു സെല്‍ഫി എടുക്കാന്‍ ഒരു സംഘം ശ്രമിച്ച് അപകടത്തില്‍ പെട്ടത്.
കൊല്ലം എസ്.എന്‍ കോളേജ് ജംഗ്ഷന് സമീപത്തെ ട്രാക്കിലായിരുന്നു അപകടം. അപകടത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. തേവലക്കര പടപ്പനാല്‍ സ്വദേശി അബ്ദുള്ളയ്ക്കാണ് പരുക്കേറ്റത്. ട്രെയിന്‍ അടുത്തെത്തിയപ്പോഴാണ് ഇവര്‍ അറിയുന്നത്. ഉടനെ ട്രാക്കില്‍ നിന്ന് ചാടി മാറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ തട്ടി തെറിച്ചു വീഴുകയായിരുന്നു.
Post Your Comments