India

മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും ഔദ്യോഗിക വസതി ഒഴിഞ്ഞില്ല: കോണ്‍ഗ്രസ് നേതാവിനെതിരെ കോടതിയൂടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചു കിട്ടിയ വീട് മന്ത്രി സ്ഥാനം പോയിട്ടും ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും തുടര്‍ന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വകവെക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബലമായി ഒഴിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ പോയ എം പിക്ക് കോടതിയുടെ വക കണക്കിന് കിട്ടി. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് റെയില്‍വേ സഹമന്ത്രിയായിരുന്ന ആധിര്‍ രഞ്ജന്‍ ചൗധരിയ്ക്കാണ് സുപ്രീം കോടതിയുടെ വക രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്.

കുറച്ചെങ്കിലും അന്തസ്സ് കാണിച്ചു കൂടെ എന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ടി എസ് ഥാക്കൂര്‍ ചോദിച്ചത്. ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ആണ് ആധിര്‍ രഞ്ജന്‍ ചൗധരി. മുന്‍പ് ഹൈക്കോടതിയിലും ചൗധരി ഹര്‍ജ്ജി നല്‍കിയിരുന്നെങ്കിലും അതും തള്ളുകയായിരുന്നു. ഒപ്പം എത്രയും വേഗം വീടൊഴിഞ്ഞു കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിച്ചിരുന്ന നിരവധി പേരെ ഒഴിപ്പിച്ചിരുന്നു . ഇതില്‍ പ്രമുഖ മന്ത്രിമാരും എം പിമാരും ഉള്‍പ്പെട്ടിരുന്നു . ചില സാംസ്‌കാരിക നായകന്മാരേയും ഇത്തരത്തില്‍ ഒഴിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് സാംസ്‌കാരിക നായകന്മാര്‍ അസഹിഷ്ണുതാവാദം ഉയര്‍ത്തിയത് എന്ന് ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു. .

shortlink

Post Your Comments


Back to top button