സുജാത ഭാസ്കര്‍
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്നാണ് സരിതയുടെ കേസ് സംബന്ധിച്ച് വിജിലന്‍സ് ജഡ്ജി നടത്തിയ പരാമര്‍ശം. എന്നാല്‍ ഇത് അവസാനിപ്പിയ്ക്കാന്‍ ശിവന്‍ തൃക്കണ്ണ് തുറന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.സരിത വിഷയത്തില്‍ സര്‍ക്കാരിനുള്ള വിമര്‍ശനം ആയിരുന്നു ഇത്.
ഒരു സ്ത്രീ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന അവസ്ഥയാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷമായി കാണാൻ സാധിക്കുന്നത്. ആരോപണവും പ്രത്യാരോപണവും വെളിപ്പെടുത്തലുകളും ബ്ലാക്ക് മെയിലിങ്ങുകളുമായി സരിത ടെലിവിഷനുകളിൽ നിറഞ്ഞു നില്ക്കുകയാണ്. വാർത്തകളിൽ സരിത, സംസ്ഥാന രാഷ്ട്രീയത്തെ തന്നെ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് സരിത കമ്മീഷന് മുന്നില്‍ പറഞ്ഞത്.
ഫോൺ വിവരങ്ങൾ:
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഒരു ഫോണില്‍ നിന്ന് അമ്പത് തവണ വിളിച്ചിട്ടുണ്ടെന്നാണ് സരിത എസ് നായര്‍ പറയുന്നത്. പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ തുടങ്ങിയ യുവ എംഎല്‍എമാരുടെ വിളികളുടെ കണക്ക് കേട്ടാല്‍ ഞെട്ടും.പിസി വിഷ്ണുനാഥ് 183 തവണ വിളിച്ചു എന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ആയ മോന്‍സ് ജോസഫുമായി ഫോണില്‍ സംസാരിച്ചത് 164 തവണ.മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയും ആയ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി 127 തവണ ഫോണില്‍ സംസാരിച്ചു.കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എ ഹൈബി ഈഡനുമായ് 65 തവണയാണ് സംസാരിച്ചത്.സരിതയെ ചുറ്റിപ്പറ്റി ഏറെ ആരോപണങ്ങള്‍ കേട്ട ആളാണ് മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയുമായ കെസി വേണുഗോപാല്‍. വേണുഗോപാലുമായി ഫോണില്‍ സംസാരിച്ചത് 57 തവണ.മന്ത്രി എപി അനിൽകുമാറുമായി സംസാരിച്ചത് 26 തവണ.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ 13 തവണവിളിച്ചിട്ടുണ്ടെന്ന് സരിത.മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗമായ ടെനി ജോപ്പന്‍ 1736 തവണയാണ് സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.ആര്യാടൻമുഹമ്മദുമായി 80 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് സരിത എസ് നായർ.
എന്താണ് സോളാര്‍ കേസ്.
വൈദ്യുതി പ്രതിസന്തിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു കമ്പോളം ആണ് സോളാർ ഊർജ ഉപകരണങ്ങളുടേത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏകദേശം 50 ശതമാനം വരെ ആണ് സഹായ ധനം നൽകി വരുന്നത്. നിലവിൽ, ഇത്തരം ഉപകരണങ്ങൾ സർക്കാർ അനുമതിയോടെ സ്ഥാപിക്കുന്നതിന് ഏകദേശം 300 കമ്പനികൾക്ക് മാത്രം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ഊർജ ഏജൻസിയായ അനെർട്ട് ഇത്തരത്തിൽ പ്രവർത്തിക്കുന്ന 25 ൽ അധികം കമ്പനികൾക്ക് അംഗീകാരം കൊടുത്തിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി അവരും ആയി നിയപരം ആയ കരാറിൽ ഏർപ്പെടുന്ന അംഗീകൃത സോളാർ ഉൽപ്പന്ന വിതരണ കമ്പനികൾ വഴി ആണ് സർക്കാർ സബ്സിഡി നൽകി വരുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള യാതൊരു കേന്ദ്ര സർക്കാർ അംഗീകാരവും വിവാദ ടീം സോളാർ കമ്പനിക്ക് ഇല്ല. കേരളത്തിലെ ഊർജ ഏജൻസിയായ അനെർട്ടും ഇത് വരെ “ടീം സോളാർ” കമ്പനിക്ക് അംഗീകാരം നൽകിയിട്ടില്ല. അംഗീകാരം ഇല്ലാത്ത ഈ സ്ഥാപനം കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് സംവിധാനങ്ങൾ ഉപയോഗിച്ച് കമ്പനി ഇടപാട് കാരെ വഞ്ചിക്കാൻ ശ്രമിച്ചതാണ് കേസിനാധാരം.
ഈ കേസ് ഇപ്പോഴും ഉയര്‍ന്നു വരുന്നത് എന്തെങ്കിലും തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടയിരിക്കും. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയെ സപ്പോർട്ട് ചെയ്ത സരിത ഇത്തവണ എല്‍.ഡി.എഫിനെ സപ്പോർട്ട് ചെയ്തു പല വെളിപ്പെടുത്തലുകളും നടത്തുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ഉമ്മൻചാണ്ടി സര്‍ക്കാര്‍ സോളാറിന്റെ പേരിൽ അഴിമതി നടത്തിയത് പകൽ പോലെ വ്യക്തമാണ് പക്ഷെ സരിത എന്ന ഒരു തട്ടിപ്പുകാരിയായ സ്ത്രീ പല അവസരങ്ങളിലും പല രീതിയിലും കേസ് വഴിതിരിച്ചു വിടുന്ന ഒരു വ്യക്തിയാണ്. ഇവരുടെ വാക്കുകൾ അമിത പ്രാധാന്യം കൊടുത്തു കേരളത്തിലെ ഭരണ സ്തംഭനം നടത്താതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
സരിതയെ തളയ്ക്കാൻ ഒരു പരമശിവനായി ജനങ്ങള്‍ അവതരിക്കേണ്ടി വരുമോ?അതോ അടുത്ത ഭരണം വരെ കാത്തിരുന്നു വീണ്ടും ജനങ്ങള്‍ വിഡ്ഢികൾ ആകുമോ? കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ് വരും ദിവസങ്ങളിലെ രാഷ്ട്രീയ കോളിളക്കം.
Post Your Comments