തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് നിശബ്ദരായി ഇരിക്കുക അല്ലെങ്കില്‍ പുറത്തേക്ക് പോകുക എന്നു ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ നിയമ സഭ വിട്ടു. അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കണമെന്ന പ്‌ളക്കാര്‍ഡുകളും ബാനറുകളുമായിട്ടായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് ഗവര്‍ണര്‍. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍. നിയമസഭയുടെ പുറത്ത് പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Post Your Comments