International

നവജാതശിശുവിനെ മാതാവ് ഷൂബോക്‌സിലടച്ച് കൊലപ്പെടുത്തി

ഹാരിസ്ബര്‍ഗ് : നവജാതശിശുവിനെ മാതാവ് ഷൂബോക്‌സിലടച്ച് കൊലപ്പെടുത്തി. പെന്‍സില്‍വായിലാണ് സംഭവം നടന്നത്. കെല്‍സി മാര്‍ട്ടിന്‍ എന്ന 21 കാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ചാണ് കെല്‍സി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഗര്‍ഭിണിയാണെന്ന് അറിയാതെ അപ്രതീക്ഷിതമായാണ് കെല്‍സി പ്രസവിച്ചത്. പ്രസവിച്ച ഉടന്‍ യുവതി കുഞ്ഞിനെ ഷൂബോക്‌സാലാക്കി ക്‌ളോസറ്റിനുള്ളില്‍ ഒളിപ്പിച്ചു. നവജാത ശിശുവിനെ കണ്ട് ഭയന്നാണ് ഷൂബോക്‌സിലാക്കി ഒളിപ്പിച്ചത്. ശ്വാസം കിട്ടാതെ കുഞ്ഞ് മരിയ്ക്കുകയായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് വയറുവേദനയെത്തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയിരുന്നു. മൂത്രാശയത്തില്‍ അണുബാധയാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി വിട്ടു. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അധികം വൈകാതെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്ത് കേസ് രേഖപ്പെടുത്തി. ചാപിള്ളയെയാണ് താന്‍ പ്രസവിച്ചതെന്ന് യുവതി കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാനും ശ്രമിച്ചിരുന്നു. പക്ഷേ ജനിയ്ക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്ന് കണ്ടെത്തി.

shortlink

Post Your Comments


Back to top button