Sports

മൈക്കിൾ ഷുമാക്കറുടെ ആരോഗ്യനില കൂടുതൽ മോശമായി

മിലാൻ:രണ്ട് വർഷത്തിലേറെയായി തളർന്ന് കിടക്കുന്ന ഫോർമുലവൺ മുൻചാമ്പ്യൻ മൈക്കിൾ ഷുമാക്കറുടെ ആരോഗ്യനില കൂടുതൽ വഷളായതായി സൂചന. ഫെരാരിയുടെ മുൻ മേധാവിയും ഷുമാക്കറുടെ ബോസുമായിരുന്ന ലൂക ഡീ മോണ്ടേമോളോയാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് തവണ ഫോർമുലവൺ ലോകചാമ്പ്യനായ മൈക്കിൾ ഷുമാക്കർക്ക് 2013 ഡിസംബറിലാണ് ഫ്രാൻസിലെ ഒരു മഞ്ഞ്മലയിൽ സ്‌കീയിംഗ് ചെയ്യുന്നതിനിടെ പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഓർമ്മശക്തി നഷ്ടമായിരുന്നു.

സ്വിറ്റ്സർലാൻഡിലെ വീട്ടിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലാണ് ഷുമാക്കർ ഇപ്പോൾ കഴിയുന്നത്. രണ്ട് വർഷത്തിനിടെ വളരെ ചുരുക്കം പേർക്ക് മാത്രമേ അദ്ദേഹത്തെ സന്ദർശിക്കാൻ ഷുമാക്കറുടെ കുടുംബം അനുവദിച്ചിട്ടുള്ളൂ

shortlink

Post Your Comments


Back to top button